വി​ഷു​കി​റ്റ് വി​ത​ര​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല; പു​തി​യ കി​റ്റും വൈ​കി​യേ​ക്കും
Sunday, May 9, 2021 12:16 AM IST
സ്വ​ന്തം​ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഈ ​മാ​സ​വും തു​ട​രു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​പ്പോ​ഴും വി​ഷു​വി​നു വി​ത​ര​ണം ചെ​യ്യേ​ണ്ട കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മാ​ർ​ച്ചി​ലെ കി​റ്റു​വി​ത​ര​ണം മേ​യ് അ​ഞ്ചി​നാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ഏ​പ്രി​ലി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട വി​ഷു​കി​റ്റു​ക​ളാ​ണ് ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. അ​തി​നി​ടെ​യാ​ണ് മേ​യി​ലും സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​രു​ന്ന​ത്.

കി​റ്റു​ക​ളു​ടെ പാ​യ്ക്കിം​ഗ് പ​ല​യി​ട​ത്തും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ്കൂ​ൾ വി​ട്ടു​കൊ​ടു​ത്ത​തോ​ടെ പാ​യ്ക്കിം​ഗ് നി​ല​ച്ച​തും പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പി​ടി​പ്പെ​ട്ട​തു​മാ​ണ് കി​റ്റ് വി​ത​ര​ണ​ത്തെ ബാ​ധി​ച്ച​ത്. കൂ​ടാ​തെ സ​പ്ലൈ​കോ​യു​ടെ ഗോ​ഡൗ​ണു​ക​ളി​ൽ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് കു​റ​ഞ്ഞ​തും വി​ത​ര​ണ​ത്തെ ബാ​ധി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പു​തി​യ കി​റ്റ് സ​മ​യ​ബ​ന്ധി​ത​മാ​യി എ​ങ്ങി​നെ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് സി​വി​ൽ സ​പ്ലൈ​സ് ജീ​വ​ന​ക്കാ​ർ. തി​ങ്ക​ളാ​ഴ്ച​മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ഷു കി​റ്റ് വി​ത​ര​ണം ചെ​യ്തു തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​വ​ർ.
അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ പു​തി​യ കി​റ്റി​ന്‍റെ പാ​ക്കിം​ഗ് തു​ട​ങ്ങേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യു​ള്ള പ​ർ​ചേ​സിം​ഗ് ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് വ്യാ​പ​ന​വും കേ​ര​ള​ത്തി​ലെ ലോ​ക്ക്ഡൗ​ണും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ പ​ർ​ചേ​സിം​ഗി​നെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും സി​വി​ൽ സ​പ്ലൈ​സി​നു​ണ്ട്. എ​ങ്കി​ലും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ കി​റ്റു​ക​ളെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പ​ല​കി​റ്റു​ക​ളി​ലും സ​ർ​ക്കാ​ർ പ​റ​ഞ്ഞ സാ​ധ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​വ​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. മാ​ർ​ച്ചി​ലെ കി​റ്റി​ൽ മാ​സ്ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ല​ർ​ക്കും മാ​സ്ക്കു​ക​ൾ കി​ട്ടി​യി​രു​ന്നി​ല്ല. മേ​യി​ലെ പു​തി​യ കി​റ്റി​ലും മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.