അ​പ​ക​ടഭീ​ഷണി​യു​യ​ർ​ത്തി റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ
Sunday, June 13, 2021 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് - ഇ​രു​പ​ത്തെ​ട്ടാം മൈ​ൽ - ത​ല​യാ​ട് റോ​ഡി​ൽ തോ​ണി​ക്ക​ട​വ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​തി​നു സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി നി​ലം​പ​തി​ച്ചി​രു​ന്നു. നി​ര​വ​ധി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. കൂ​ടാ​തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു