വ​ഴി​വി​ള​ക്കു പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Sunday, June 13, 2021 11:58 PM IST
പേ​രാ​മ്പ്ര: 25 വീ​ടു​ക​ൾ അ​ട​ങ്ങു​ന്ന 130 ക്ല​സ്റ്റ​റു​ക​ളി​ലും വ​ഴി​യോ​ര​ത്ത് വ​ഴി​വി​ള​ക്ക് പ​ദ്ധ​തി​യു​മാ​യി കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത്. ഓ​രോ വീ​ടി​നു മു​ന്നി​ലും വീ​ട്ടു​കാ​ർ ത​ന്നെ രാ​ത്രി മു​ഴു​വ​ൻ സ​മ​യ​വും പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ വ​ഴി​യോ​ര​ത്ത് ലൈ​റ്റ് ഘ​ടി​പ്പി​ക്കും. കാ​യ​ണ്ണ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കും.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നാം വാ​ർ​ഡി​ൽ സ​ജി അ​പ്പ​ക്ക​ലി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി അ​പ്പ​ക്ക​ൽ, വി.​പി. ഷാ​ജി, ഷീ​ബ സ​ന്തോ​ഷ്, കെ.​കെ. ജ​മി​ല, എ​ൻ.​വി. ശ്രീ​കാ​ന്ത്, അ​രു​ൺ ച​ന്ദ്ര, എ​ൽ​സ് മോ​ൻ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.