ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം; ബൈ​ക്കു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Monday, June 21, 2021 12:22 AM IST
താ​മ​ര​ശേ​രി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ട്ടി​പ്പാ​റ അ​മ​രാ​ട് മ​ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളു​ടെ 18 ബൈ​ക്കു​ക​ള്‍ താ​മ​ര​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്ത് പ​തി​വാ​യി യു​വാ​ക്ക​ള്‍ എ​ത്തി​ച്ചേ​രാ​റു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം, മാ​സ്‌​ക് ധ​രി​ക്കാ​തി​രി​ക്ക​ല്‍, കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് മ​റ്റു വ​കു​പ്പു​ക​ളും ചേ​ര്‍​ത്ത് കേ​സെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.