സ​ഹ​പാ​ഠി​ക്കാ​യി കൈ​കോ​ർ​ത്ത് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ
Wednesday, June 23, 2021 12:24 AM IST
പേ​രാ​മ്പ്ര: കൊ​റോ​ണ വി​പ​ത്തി​നു മു​ന്നി​ൽ പ​ക​ച്ചു​നി​ന്ന് ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് പ​ഠ​നം ചോ​ദ്യ ചി​ഹ്ന​മാ​യ സ​ഹ​പാ​ഠി​ക്കാ​യി കൈ​കോ​ർ​ത്ത് പ​ട​ത്തു​ക്ക​ട​വ് ഹോ​ളി​ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ. എ​ഡ്യൂ ഹെ​ല്‍​പി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന പ​ണം സ്വ​രൂ​പി​ച്ച് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ ബി. ​ഹ​രി​പ്ര​സാ​ദും എ​സ്തേ​ർ ക്രി​സ്റ്റി​യും ചേ​ർ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൽ ഷാ​ന്‍റി പി. ​സെ​ബാ​സ്റ്റ്യ​ന് കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ സ​ജി മാ​ത്യു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ജെ. ജി​നേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.