ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം. എം.​കെ. രാ​ഘ​വ​ൻ എം​പി
Tuesday, July 6, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രി​ൽ ഒ​രു വി​ഭാ​ഗ​ത്തെ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി. എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്‌​സ​ൺ കോ​ർ​ണ​റി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രേ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രെ ജൂ​ണി​യ​ർ, സീ​നി​യ​ർ എ​ന്നീ ര​ണ്ട് വി​ഭാ​ഗ​മാ​യി തി​രി​ക്കു​ന്ന​തും റി​ട്ട​യ​ർ​മെ​ന്‍റി​ലും ആ ​വി​വേ​ച​നം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​നി​ൽ​കു​മാ​ർ, സാ​ബു അ​ബ്ര​ഹാം, മു​ഹ​മ്മ​ദ് ഷ​ഫീ​ൻ, പി.​കെ. മ​നോ​ജ്കു​മാ​ർ, ഷാ​ജി അ​ര​വി​ന്ദ്, എം. ​സു​പ്ര​ഭ മൂ​സ​ക്കോ​യ മാ​വി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.