ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കുപി​ന്നാ​ലെ ചു​ര​ത്തി​ല്‍ മാ​ലി​ന്യം ത​ള്ള​ല്‍ പ​തി​വാ​യി
Saturday, July 24, 2021 1:03 AM IST
താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത 766 ല്‍ ​ചു​ര​ത്തി​ല്‍ അ​ടി​വാ​രം മു​ത​ല്‍ ഒ​മ്പ​താം വ​ള​വ് വ​രെ മാ​ലി​ന്യം ത​ള്ള​ല്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന് ക​ഴി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​സ​ല്‍ വാ​ങ്ങു​ന്ന​വ​രാ​ണ് ഭ​ക്ഷണം ക​ഴി​ച്ച​ശേ​ഷം പോ​കു​ന്ന പോ​ക്കി​ല്‍ അ​വ​ശി​ഷ്ടങ്ങ​ളു​ള്‍​പ്പെ​ടെ ചു​ര​ത്തി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​ത്.
ഇ​തി​നി​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ളെ​ത്തി​ച്ച് ത​ള്ളു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ചു​ര​ത്തി​ലു​ട​നീ​ളം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന​ല്‍ ആ​കെ അ​ഴു​കി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​പോ​ലും ദു​ഷ്‌​ക​മാ​യ​സ്ഥി​തി​യി​ലാ​ണ്. ഒ​മ്പ​താം വ​ള​വി​നുസ​മീ​പം വ്യൂ​പോ​യി​ന്‍റി​ല്‍ വ​രെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ നി​റ​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യി​ട്ടു​ണ്ട്.
ചു​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളിൽപ്പെ​ട്ട് ചു​ര​ത്തി​ല്‍ നി​ന്ന് മാ​ല​ിന്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തി​രു​ന്ന​താ​ണ്. പോ​ലീ​സും കാ​ര്യ​മാ​യി നി​രീ​ക്ഷി​ച്ച് വ​ന്ന​തോ​ടെ ചു​ര​ത്തി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് അ​റു​തി​യി​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ കാ​വ​ല്‍നി​ന്നു വ​രെ മ​ാലി​ന്യ നി​ക്ഷേ​പ​ക​രെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചി​രു​ന്നു. അ​ടി​വാ​രം ഭാ​ഗ​ത്തെ താ​മ​സ​ക്കാ​ര്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ചു​ര​ത്തി​ല്‍ നി​ന്നു വ​രു​ന്ന നീ​ര്‍​ച്ചാ​ലു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ്.