വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​യി വി​ദ്യാ​രം​ഗം ക​ലാസാ​ഹി​ത്യ വേ​ദി
Monday, July 26, 2021 12:55 AM IST
പേ​രാ​മ്പ്ര: ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​ത്തി​ൽ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ൽ നി​ന്ന് മോ​ച​ന​മാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​യി വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി. പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന​തും അ​താ​ത് ഉ​പ​ജി​ല്ല​യി​ലും സ്കൂ​ളി​ലും ആ​വി​ഷ്ക​രി​ക്കു​ന്ന ത​ന​ത് പ​രി​പാ​ടി​യും ഓ​ൺ​ലൈ​നാ​യി ന​ട​ത്തി കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.
എ​ല്ലാ ആ​ഴ്ച​യി​ലും സ​ർ​ഗ സാ​യാ​ഹ്നം, വി​വി​ധ ശി​ൽ​പ​ശാ​ല​ക​ൾ, വീ​ട്ട് വാ​യ​ന​പ​ദ്ധ​തി, സ​കു​ടും​ബം സാ​ഹി​ത്യ ക്വി​സ്, സ​ർ​ഗോ​ത്സ​വം, വി​വി​ധ ദി​നാ​ച​ര​ണ​ങ്ങ​ൾ, സാ​ഹി​ത്യ സ​ല്ലാ​പം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പേ​രാ​മ്പ്ര ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ൾ കോ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ ടി.​എ. ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ല​ത്തീ​ഫ് ക​ര​യാ​തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​രം​ഗം കോ​ഡി​നേ​റ്റ​ർ കെ.​ര​മാ​ദേ​വി, ജി​ല്ല അ​സി: കോ​ഡി​നേ​റ്റ​ർ വി.​എം.​അ​ഷ​റ​ഫ് എ​ന്നി​വ​ർ ക്ലാ​സ്സെ​ടു​ത്തു. ഉ​പ​ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കെ.​ഷാ​ജി​മ , അ​സി:കോ​ഡി​നേ​റ്റ​ർ പി.​എം.​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.