കു​റ്റ്യാ​ടി- മാ​ന​ന്ത​വാ​ടി ചു​രം റോ​ഡ് ന​വീ​ക​രി​ക്കും: മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, July 31, 2021 2:05 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി- മാ​ന​ന്ത​വാ​ടി ചു​രം റോ​ഡ് ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​സ​ഭ​യി​ൽ നാ​ദാ​പു​രം എം​എ​ൽ​എ ഇ.​കെ.​വി​ജ​യ​ന്‍റെ സ​ബ് മി​ഷ​ന് മ​റു​പ​ടി ന​ൽ​കി. നി​ല​വി​ൽ മേ​ജ​ർ ഡി​സ്ട്രി​സ്റ്റ് റോ​ഡാ​ണെ​ന്നും 15 മീ​റ്റ​ർ വീ​തി ല​ഭി​ച്ചാ​ൽ ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​നയി​ലു​ണ്ടാ​വും. അ​തോ​ടൊ​പ്പം വ​യ​നാ​ട്ടി​ലെ ടൂ​റി​സം മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി അ​റിയി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ പ്രൊ​ജ​ക്ട് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖേ​ന അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും നി​ന്നും ബം​ഗ​ളൂ​രി​ലേ​ക്ക് എ​ളു​പ്പ​മെ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്.
റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ ചു​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. താ​മ​ര​ശേ​രി ചു​രം അ​ട​യ്ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഭാ​രം ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​തു വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.