ഉ​ദ്യോ​ഗ​സ്ഥ​രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Sunday, August 1, 2021 12:54 AM IST
താ​മ​ര​ശേ​രി: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള ഇ ​ഡ​ബ്ല്യു എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ൽ മ​നഃ​പൂ​ർ​വ​മാ​യ വീ​ഴ്ച വ​രു​ത്തു​ക​യും കാ​ല​താ​മ​സം വ​രു​ത്തു​ക​യും ചെ​യ്ത് അ​പേ​ക്ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ർ സി ​എ​ന്നോ ആ​ർ​സി​എ​സ് സി ​എ​ന്നോ എ​സ്എ​സ്എ​ൽ​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സി​റി​യ​ൻ ക്രി​സ്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​യ​മം അ​നു​ശാ​സി​ക്കു​ന്ന വാ​ർ​ഷി​ക വ​രു​മാ​ന​വും ഭൂ​പ​രി​ധി​യും ഉ​ൾ​പ്പെ​ടെ മ​തി​യാ​യ രേ​ഖ​ക​ൾ ഉ​ണ്ടാ​യി​ട്ടും പ​ല​പ്പോ​ഴും സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കു​ന്ന ചി​ല വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ​യും ക​ണ്ണി​ൽ​ചോ​ര​യി​ല്ലാ​ത്ത നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് സ​മി​തി ഓ​ർ​മി​പ്പി​ച്ചു. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന സം​വി​ധാ​ന​മു​ണ്ടാ​ക​ണം.
തെ​റ്റു ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സ​മി​തി മു​ന്ന​റി​യി​പ്പു​ന​ൽ​കി .
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു.
ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ള്ള​യ്ക്കാ​ക്കു​ടി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ ട്ര​ഷ​റ​ർ ജോ​യി നെ​ല്ലി​ക്കു​ന്നേ​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ട്രീ​സ ഞ​ര​ള​ക്കാ​ട്ട്, ബേ​ബി പെ​രു​മാ​ലി​ൽ , തോ​മ​സ് മു​ണ്ട​പ്ലാ​ക്ക​ൽ, ബേ​ബി കി​ഴ​ക്കും​ഭാ​ഗം, മാ​ർ​ട്ടി​ൻ ത​ച്ചി​ൽ, വ​ർ​ഗീ​സ് ലോ​ന ക​ണ്ണാ​ത്ത്, ജോ​ർ​ജ് കും​ബ്ലാ​നി, സ​ജി ക​രോ​ട്ട്, സ​ണ്ണി കോ​ക്ക​പ്പി​ള്ളി, പ്രി​ൻ​സ് തി​നം​പ​റ​മ്പി​ൽ, ഷാ​ജി ക​ണ്ട​ത്തി​ൽ, ലീ​ലാ​മ്മ പു​ത്തേ​ട്ട് പ​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.