പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം
Tuesday, August 3, 2021 1:48 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ ജി​ല്ല​യി​ലെ ന​ല്ലൂ​ർ​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ബേ​ദ്ക്ക​ർ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷം പ്ല​സ്‌​വ​ണ്‍ സ​യ​ൻ​സ്, കോ​മേ​ഴ്സ് ബാ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക​വ​ർ​ഗ, പ​ട്ടി​ക​ജാ​തി, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്.
അ​പേ​ക്ഷാ ഫോ​ം സ്കൂ​ളി​ൽ നി​ന്നും എ​ല്ലാ ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സു​ക​ൾ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 15 നു ​മു​ന്പാ​യി ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 04935 293868, 9496165866.