ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ​ വി​പ​ണി​യൊ​രു​ക്കി ക​ൺ​സ്യൂ​മ​ർ ഫെ​ഡ്
Tuesday, August 3, 2021 1:49 AM IST
കോ​ഴി​ക്കോ​ട്: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഓ​ൺ​ലൈ​ൻ​വി​പ​ണി​യൊ​രു​ക്കി ക​ൺ​സ്യു​മ​ർ​ഫെ​ഡ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ആ​ദ്യ​പ​ടി​യാ​യി വി​ല്പ​ന തു​ട​ങ്ങു​ന്ന​തെ​ന്ന് ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ എം.​മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട്ടെ ക​ൺ​സ്യു​മ​ർ​ഫെ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ ബീ​ന ഫി​ലി​പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട്ടെ ക​ണ്ണ​ങ്ക​ണ്ടി സെ​യി​ൽ​സ് കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ വി​പ​ണ​നം ക​ൺ​സ്യു​മ​ർ​ഫെ​ഡ് നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു. മ​രു​ന്നു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി​യും ന​ട​ത്തി​വ​രു​ന്നു​ണ്ട്. പ​ദ്ധ​തി മ​റ്റു​ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ റീ​ജ​ണ​ൽ മാ​നേ​ജ​ർ സി.​സു​രേ​ഷ് ബാ​ബു, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ കെ.​പി.​ഗീ​രീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.