ഈ​ശോ​യെ അ​വ​ഹേ​ളി​ക്കു​ന്ന സി​നി​മ​ക​ൾ നി​രോ​ധി​ക്കു​ക: ഡി​എ​ഫ്സി
Thursday, August 5, 2021 12:26 AM IST
കോ​ഴി​ക്കോ​ട് :ലോ​ക​ര​ക്ഷ​ക​നാ​യ ഈ​ശോ​യേ​യും ക്രി​സ്തു​മ​ത​ത്തെ​യും സ​മൂ​ഹ​മ​ധ്യേ അ​വ​ഹേ​ളി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ നാ​ദി​ർ​ഷ എ​ന്ന സം​വി​ധാ​യ​ക​ൻ ത​ന്‍റെ സി​നി​മ​ക​ൾ​ക്ക് ഈ​ശോ എ​ന്നും കേ​ശു ഈ ​വീ​ടി​ന്‍റെ ര​ക്ഷ​ക​ൻ എ​ന്നും പേ​രു ന​ൽ​കി​യ​ത് തി​ക​ച്ചും അ​ന്യാ​യ​വും ക​രു​തി കൂ​ട്ടി​യു​ള്ള അ​വ​ഹേ​ള​ന​വും ആ​ണെ​ന്നും ഇ​ത്ത​രം സി​നി​മ​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് (ഡിഎഫ്സി)താ​മ​ര​ശേ​രി സോ​ൺ.
താ​ൻ വ​ള​ർ​ന്നു വ​ലു​താ​യ വ​ഴി​ക​ൾ മ​റ​ക്ക​രു​തെ​ന്നും അ​ന്നം ത​ന്ന കൈ​ക​ൾ​ക്കു ത​ന്നെ ക​ടി​ക്കു​ന്ന സ്വ​ഭാ​വ​ത്തി​ൽ നി​ന്നും സം​വി​ധാ​യ​ക​ൻ പി​ൻ​മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു.​ലോ​ക ര​ക്ഷ​ക​നാ​യ ഈ​ശോ​യേ​യും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളേ​യും വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഇ​ത്ത​രം മൂ​ന്നാം കി​ട സി​നി​മ​ക​ളെ​യും ഇ​ത്ത​രം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന വ​രെ​യും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ​യും ബ​ഹി​ഷ്ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ത്ത​രം സി​നി​മ​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യോ​ഗം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കും.
യോ​ഗ​ത്തി​ൽ ഡി​എ​ഫ്സി താ​മ​ര​ശേ​രി സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് വ​ട്ടു​കു​ളം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി മോ​ള​ത്ത്, അ​ഡ്വ. ജോ​സ് ഓ​ലി​ക്ക​ൽ, ത​ങ്ക​ച്ച​ൻ കി​ഴ​ക്ക​യി​ൽ, ജോ​സ് തു​രു​ത്തി​മ​റ്റം, ജോ​ർ​ജ് കു​ബ്ലാ​നി, ബേ​ബി ഇ​യ്യാ​ലി​ൽ, റോ​ജേ​ഷ് ഒ​റ്റ​പ്ലാ​ക്ക​ൽ, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ, പ്രി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.