അ​ധ്യാ​പ​ക​രു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​ത് താ​ലി​ബാ​നി​സം: എ​എ​ച്ച്എ​സ്ടി​എ
Saturday, September 18, 2021 1:12 AM IST
കോ​ഴി​ക്കോ​ട്: ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി നേ​ട​ണ​മെ​ന്ന ഉ​ത്ത​ര​വ് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ആ​ണെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. അ​ധ്യാ​പ​ക​രു​ടെ ക​ലാ സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​രി​ശോ​ധി​ച്ചു ക​ലാ​സൃ​ഷ്ടി​യു​ടെ ഗു​ണ​നി​ല​വാ​രം അ​തി​ന​നു​സ​രി​ച്ച് തീ​രു​മാ​നി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് തു​ഗ്ല​ക്കി​നെ പോ​ലും ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണ്.
ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മാ​രു​ടെ ആ​സ്വാ​ദ​ന നി​ല​വാ​രം സാ​ഹി​ത്യ സൃ​ഷ്ടി​ക​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണ യോ​ഗ്യ​ത​യാ​യി മാ​റു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. ഔ​ദ്യോ​ഗി​ക ജോ​ലി​ക​ൾ​ക്ക് ത​ട​സം വ​രാ​തെ യു​ള്ള അ​ധ്യാ​പ​ക​രു​ടെ ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട സ​ർ​ക്കാ​ർ താ​ലി​ബാ​ൻ മാ​തൃ​ക​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ഈ ​ഉ​ത്ത​ര​വ് ഉ​ട​ൻ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.