ആം​ഗ്യ​ഭാ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി
Friday, September 24, 2021 1:01 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യാ​ന്ത​ര ആം​ഗ്യ​ഭാ​ഷാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആം​ഗ്യ​ഭാ​ഷാ​പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​രി​പാ​ടി​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. പ​രി​ശീ​ല​ന​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ല​ഘു​ലേ​ഖ​പ്ര​കാ​ശ​ന​വും സ​ബ്ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി നി​ര്‍​വ​ഹി​ച്ചു.
ബ​ധി​ര​രു​ടെ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ബ​ധി​ര​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സു​ഗ​മ​മാ​യ ഇ​ട​പെ​ട​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആം​ഗ്യ​ഭാ​ഷാ​ദി​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 20 മു​ത​ല്‍ 26 വ​രെ​യാ​ണ് വാ​രാ​ച​ര​ണം.
‌എ​നേ​ബ്ലിം​ഗ് കോ​ഴി​ക്കോ​ട് പ​ദ്ധ​തി​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​ശീ​ല​നം.
വ​ള​ര്‍​ച്ചാ വൈ​ക​ല്യ​ങ്ങ​ളെ നേ​ര​ത്തേ ക​ണ്ടെ​ത്തു​ക, ചി​കി​ത്സ പു​ന​ര​ധി​വാ​സ സേ​വ​ന​ങ്ങ​ള്‍ സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ല​ഭ്യ​മാ​ക്കു​ക, ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ളും പൊ​തു​ഇ​ട​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ക, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം സാ​മൂ​ഹി​ക​ക്ഷേ​മം, അ​വ​കാ​ശ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം എ​ന്നി​വ​യാ​ണ് എ​നേ​ബ്ലിം​ഗ് കോ​ഴി​ക്കോ​ട് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ അ​ഷ​റ​ഫ് കാ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി ​സൈ​ന്‍ ഫോ​ര്‍ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​കെ​എ​ഡി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. യൂ​സ​ഫ്, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ ആം​ഗ്യ​ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഹാ​ൻ​ഡി​കാ​പ്ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി. ​അ​ബ്ദു​ൾ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സെ​ടു​ത്തു. സി​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ റോ​ഷ​ന്‍ ബി​ജി​ലി, ജോ​സ​ഫ് റെ​ബ​ലോ, കെ​ഡി​എ​ഡി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​സി. സി​റാ​ജു​ദ്ദീ​ന്‍, എ​കെ​എ​ഡി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​കെ. ഹ​രി​ദാ​സ്, റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. ഗോ​പി​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.