താമരശേരി രൂപതയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾചറൽ എത്തിക്സ് ഉദ്ഘാടനം ചെയ്തു
Sunday, September 26, 2021 1:18 AM IST
സ്വന്തം ലേഖകൻ

കോ​ഴി​ക്കോ​ട്: നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​യും പ്ര​കൃ​തി​ബോ​ധ​വും ഉ​ൾ​ച്ചേ​ർ​ത്തു​ള്ള ഭ​ക്ഷ്യോ​ത്പാ​ദ​ന​മാ​ണ് കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​ര​ക്ഷി​ത​വും ശു​ദ്ധ​വും പോ​ഷ​ക​സ​ന്പു​ഷ്ട​വു​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണ് അ​തി​നു​വേ​ണ്ട​ത്. ഭ​ക്ഷ്യ,കാ​ർ​ഷി​ക ധാ​ർ​മി​ക​ത​യി​ൽ പ​ഠ​ന​വും ഗ​വേ​ഷ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ചറ​ൽ എ​ത്തി​ക്സ് എ​ന്ന സം​രം​ഭം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​നെ മാ​റ്റി​നി​ർ​ത്തി​യു​ള്ള പ്ര​കൃ​തി സം​ര​ക്ഷ​ണ​മോ പ്ര​കൃ​തി​യെ മാ​റ്റി​നി​ർ​ത്തി​യു​ള്ള മ​നു​ഷ്യ സം​ര​ക്ഷ​ണ​മോ ഇ​ല്ല. സ​ർ​വ​സാ​ധ്യ​ത​യും സ​മ്മേ​ളി​പ്പി​ച്ചു​കൊ​ണ്ടു​ള്ള നീ​ക്ക​മാ​ണ് വേ​ണ്ട​ത്. ഇ​തു​ത​ന്നെ​യാ​ണ് സം​യോ​ജി​തി പ​രി​സ്ഥി​തി എ​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദ​ർ​ശ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
ഭ​ര​ണ​കൂ​ട​മോ സ​മൂ​ഹ​മോ ഭൂ​മി​യു​ടെ ആ​ത്യ​ന്തി​ക​മാ​യ ഉ​ട​മ​സ്ഥ​ര​ല്ല. മ​നു​ഷ്യ​ൻ ഭൂ​മി​യു​ടെ കാ​ര്യ​സ്ഥ​ൻ​മാ​ത്ര​മാ​ണെ​ന്ന ബൈ​ബി​ൾ വ​ച​ന​ത്തി​ന്‍റെ പൊ​രു​ൾ ഇ​താ​ണ്. താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കൃ​ഷി​യും ഭ​ക്ഷ​ണ​വും സം​ബ​ന്ധി​ച്ചു​ള്ള ക​രു​ത​ൽ ശ്ലാ​ഘ​നീ​യ​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​നു മ​താ​ചാ​ര്യ​ന്മാ​രു​ടെ ദ​ർ​ശ​ന​ങ്ങ​ൾ എ​ങ്ങി​നെ ഉ​പ​കാ​ര​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ത്തി​ക്സ് എ​ന്ന സ്ഥാ​പ​നം ഭ​ക്ഷ്യ,കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ധാ​ർ​മി​ക​ത​യെ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ​ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു ആ​രോ​ഗ്യ​ത്തി​ന് ഓ​രോ​രു​ത്ത​രു​ടെ​യും ശാ​രീ​രീ​ക മാ​ന​സി​ക ആ​രോ​ഗ്യം പ്ര​ധാ​ന​മാ​ണ്. അ​തി​നാ​യി കൃ​ഷി​യി​ലും പ​രി​പാ​ല​ന​ത്തി​ലും ആ​സൂ​ത്ര​ണ​ത്തി​ലും ഒ​രു ന​വ​സം​സ്കൃ​തി രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ജൈ​വ​മേ​ഖ​ല​യെ മ​നു​ഷ്യ​നു ഉ​പ​കാ​ര​പ്ര​ദ​മാ​യി പ​രി​പാ​ലി​ക്ക​ണം. പാ​രി​സ്ഥി​തി​ക സ​ന്തു​ല​ന​വും പു​തി​യ ഭ​ക്ഷ്യ​സം​സ്കാ​ര​വും രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ട്ടെ എ​ന്നും ക​ർ​ദി​നാ​ൾ പ്ര​ത്യാ​ശിച്ചു.

വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യ​മാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ത്തി​ലൂ​ടെ താ​മ​ര​ശേ​രി രൂ​പ​ത ഏറ്റെടുത്തിരിക്കുന്ന​തെ​ന്ന് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് പ​റ​ഞ്ഞു. കൃ​ഷി അ​ന്ന​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ടി​യാ​യി​രു​ന്നു. കാ​ലം മാ​റി​യ​തോ​ടെ ഭ​ക്ഷ​ണ​മെ​ന്ന​തി​ല്‍ നി​ന്ന് കൃ​ഷി വ്യ​വ​സാ​യ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. വ്യ​വ​സാ​യം ലാ​ഭ​ത്തെ മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ന​ട​ത്തി​യ​ത്. അ​ങ്ങ​നെ കൃ​ഷി​ക്കാ​ര്‍ പി​ന്നീ​ട് പു​റംത​ള്ള​പ്പെ​ടു​ന്ന അ​വ​സ്ഥ​വ​ന്നു. വ​ന്‍​കി​ട കോ​ര്‍​പ​റേ​റ്റു​ക​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല കൈ​യ​ട​ക്കി​യ​തോ​ടെ സ​മ​ര​ത്തി​ലേ​ക്കും ക​ട​ന്ന് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ താ​മ​ര​ശേ​രി രൂ​പ​ത ഇ​ങ്ങ​നെ​യൊ​രു സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ക​രു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ധാ​ർ​മി​ക അ​ടി​ത്ത​റ പാ​കു​ന്ന​തോ​ടെ ഭൂ​മി​യു​ടെ സു​സ്ഥി​തി​യും പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ ജീ​വി​ത​ശൈ​ലി​യും ഉ​രു​ത്തി​രി​ഞ്ഞു​വ​രു​മെ​ന്ന് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ​റ​ഞ്ഞു. ശാ​സ്ത്ര സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യി​ലും ജീ​വി​ത​ശൈ​ലി, ഭ​ക്ഷ്യ​ജ​ന്യ രോ​ഗ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഒ​രു അ​തി​ജീ​വ​ന ശാ​സ്ത്ര​മാ​യാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ വി​ഭാ​വ​ന ചെ​യ്ത​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സോ​ഷ്യ​ൽ​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ പ്ര​ഫ.​ഡോ.​ജോ​സ് ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​കെ.​രാ​ഘ​വ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ ലി​ന്‍റോ ജോ​സ​ഫ്, ഡോ.​എം.​കെ.​മു​നീ​ർ, ജ​ല​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​ജോ​സ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​കെ. അ​നൂ​ജ തോ​മ​സ്, ഇ​ക്വാ​റ്റ​ർ ജി​യൊ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സി​ഇ​ഒ ഡോ.​മാ​നു​വ​ൽ തോ​മ​സ്, താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​ൺ ഒ​റ​വു​ങ്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.