ഹ​ണി ട്രാ​പ്പ്: സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ ക്രി​മി​ന​ൽ സം​ഘം പി​ടി​യി​ൽ
Sunday, October 17, 2021 12:26 AM IST
മാ​ന​ന്ത​വാ​ടി: സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹോം​സ്റ്റേ​യി​ൽ ഒ​ത്തു​കൂ​ടി​യ ക്രി​മി​ന​ൽ സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യി. തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോം അ​ലോ​ഫ്റ്റ് വി​ല്ല എ​ന്ന ഹോം​സ്റ്റേ​യി​ൽ​നി​ന്നാ​ണ് മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ഹ​ണി ട്രാ​പ്പ്, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ള​ട​ക്കം എ​ട്ടം​ഗ​സം​ഘം തൊ​ണ്ട​നാ​ട് എ​സ്ഐ രാം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​യ​ത്.

വ​ട​ക​ര എ​ട​ച്ചേ​രി സ്വ​ദേ​ശി പൂ​വാ​ള​ന്‍റ​വി​ട അ​ഫ്സ​ൽ (32), കു​റ്റ്യാ​ടി വ​ട​യം ഇ​ട​ത്തി​പ്പൊ​യി​ൽ ഫാ​സി​ൽ (30), കു​റ്റി​യാ​ടി ത​ളീ​ക്ക​ര കു​നി​യി​ൽ അ​ജ്മ​ൽ (33), തൊ​ട്ടി​ൽ​പാ​ലം ചാ​പ്പ​ൻ​തോ​ട്ടം കാ​ക്ക​നാ​ട്ട് പ​റ​ന്പി​ൽ ഷോ​ബി​ൻ​പോ​ൾ (33), കാ​ഞ്ഞ​ങ്ങാ​ട് ശ​ക്തി ന​ഗ​ർ പ​രി​യാ​രം വീ​ട്ടി​ൽ അ​ഷ്റ​ഫ് (39), തൊ​ട്ടി​ൽ​പാ​ലം ചാ​ത്ത​ങ്ങോ​ട്ടു​ന​ട നി​യാ​സ് (32), കാ​ഞ്ഞ​ങ്ങാ​ട് പാ​ണ​ത്തൂ​ർ ക​ക്കു​ഴി വീ​ട്ടി​ൽ അ​ജി ജോ​സ​ഫ് (38), കാ​ഞ്ഞ​ങ്ങാ​ട് പാ​ണ​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ക്കു​ന്നി​ൽ സ​രി​ൻ സ​ണ്ണി (33) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

വ​ട​ക​ര എ​ട​ച്ചേ​രി സ്വ​ദേ​ശി ടി.​വി. അ​ഫ്സ​ൽ കു​ഞ്ഞോ​ത്ത് ന​ട​ത്തി​വ​ന്ന അ​ലോ​ഫ്റ്റ് വി​ല്ല എ​ന്ന ഹോം ​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ച് ഒ​ത്തു​കൂ​ടി​യ​താ​യി​രു​ന്നു സം​ഘം. സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന് ആ​വ​ശ്യ​ക്കാ​രെ എ​ത്തി​ച്ച് ച​തി​യി​ൽ പെ​ടു​ത്തി പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​നാ​ണ് സം​ഘം ഒ​ത്തു​കൂ​ടി​യ​തെ​ന്നാ​ണ് സൂ​ച​ന.

സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന നാ​ലു​കാ​റും ഒ​രു ബൈ​ക്കും എ​ട്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും മു​പ്പ​ത്തി ഒ​ന്പ​തി​നാ​യി​രം രൂ​പ​യും 100 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് പ്ര​കാ​ര​വും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​മി​ന​ൽ സം​ഘം കൂ​ട്ടം ചേ​ർ​ന്ന​തി​നു​ള്ള വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്തു.