സ​ർ​ഗാ​ത്മ​ക​മാ​ക​ണം വി​ദ്യാ​ഭ്യാ​സം: ഡോ.ബീ​ന ഫി​ലി​പ്
Sunday, October 24, 2021 12:21 AM IST
കോ​ഴി​ക്കോ​ട്: യാ​ന്ത്രി​ക​വും അ​ധ്യാ​പ​ക കേ​ന്ദ്രീകൃതവു​മാ​യ സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും അ​ന്ത്യം​കു​റി​ച്ച് സ​ർ​ഗാ​ത്മ​ക​ത​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് പ്ര​സ്താ​വി​ച്ചു. സാ​ന്പ്ര​ദാ​യി​ക ക​ലാ​സാ​ഹി​ത്യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​മ​പ്പു​റം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക​വും വൈ​യ​ക്തി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ൽ കാ​ത​ലാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ർ​ഗാ​ത്മ​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ നി​ർ​വ​ഹി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്ന് മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​ട​ച്ചി​ട്ടപ്പെ​ട്ട​തി​നു​ശേ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​രു​മാ​യു​ള്ള വി​ദ്യാ​ഭ്യാ​സ സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.
സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൽ​വ​ർ ഹി​ൽ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​അ​ഗ​സ്റ്റി​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​മ​ധു​സൂ​ദ​ന​ൻ, ജ്യോ​തി കൃ​ഷ്ണ​നു​ണ്ണി, സി​നു താ​ര​ ചെ​റി​യാ​ൻ, പി.​വി.​വൃ​ന്ദാ​ദേ​വി, കെ.​സി.​ഷൈ​ജ​ൽ, പി.​ദീ​പ, പി.​ജി​പ്സ, സി​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.