കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്നു
Sunday, October 24, 2021 11:55 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ജ​ന​പ​ക്ഷം സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ റു​ഖി​യ ബീ​വി​യും നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്നു. സ്വീ​ക​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, കെ.​എം.​പോ​ൾ​സ​ൺ, നി​ഷാ​ന്ത് പി.​ജോ​സ്, വി.​പി. വേ​ലാ​യു​ധ​ൻ, പി.​ടി.​സി. റ​ഷീ​ദ്, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ബെ​ഷീ​ർ വ​ട​ക​ര, സി.​ജെ. ജോ​സ​ഫ്, നൗ​ഷാ​ദ് ചെ​മ്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് റു​ഖി​യ ബീ​വി പ്ര​സം​ഗി​ച്ചു.