സ്വ​കാ​ര്യഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍
Tuesday, October 26, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വ​നി​താ ഹോ​സ്റ്റ​ലി​ലെ 15 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഏ​ഴു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഒ​രു കു​ട്ടി​യെ വെ​ന്‍റിലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മ​റ്റ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​ന്ന​ലെ ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. വി​ശ​ദ​മാ​യ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​നു​ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.