സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Monday, November 22, 2021 12:14 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​പു​ലീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്നു മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു കീ​ഴി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍റ് സ​പ്പോ​ര്‍​ട്ട് യൂ​ണി​റ്റി​ലെ കോ​വി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും മു​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രീ​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് സം​വി​ധാ​ന​ത്തെ വി​പു​ലീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​വും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു ഉ​ണ്ടാ​വും. ഇ​തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​വ​രെ കാ​ണാ​ത്ത രോ​ഗ​ങ്ങ​ളും സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് ഈ ​അ​ടു​ത്ത കാ​ല​യ​ള​വി​ല്‍ ലോ​ക​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണെ​ന്നു പ​റ​ഞ്ഞ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ല കൊ​ണ്ട​വ​രാ​ണ് കോ​വി​ഡ് ബ്രി​ഗേ​ഡു​മാ​രെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റ്, കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം, ​ഇ- സ​ഞ്ജീ​വ​നി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍, ഡാ​റ്റാ എ​ന്‍​ട്രി ഓ​പ​റേ​റ്റ​ര്‍​മാ​ര്‍ , അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍ അ​ട​ക്കം 95 പേ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

കെ.​പി.​കേ​ശ​വ​മേ​നോ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ ഡോ.​ബീ​ന ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഉ​മ്മ​ര്‍ ഫാ​റൂ​ഖ്, ഡി​പി​എം ഡോ.​എ.​ന​വീ​ന്‍, ആ​ര്‍​ദ്രം അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​ഖി​ലേ​ഷ് കു​മാ​ര്‍ , എ​ന്‍​എ​ച്ച്എം പി​ആ​ര്‍​ഒ ടി ​ഷി​ജു, ഓ​ഫീ​സ് സെ​ക്ര​ട്ട​റി കെ.​രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.