ഊ​രാ​ളു​ങ്ക​ല്‍ സ​ഹ​ക​ര​ണ​സം​ഘം പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി
Monday, November 22, 2021 12:16 AM IST
കോ​ഴി​ക്കോ​ട്: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ 2019-20 വ​ര്‍​ഷ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സ​ഹ​ക​ര​ണ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പു​ര​സ്‌​കാ​രം (മി​നി​സ്റ്റേ​ഴ്‌​സ് ട്രോ​ഫി) ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ​സം​ഘം വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​കെ. അ​ന​ന്ത​ന്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.​ഒ​രു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.
സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.
ച​ട​ങ്ങി​ന് ഇ​രി​ങ്ങ​ല്‍ സ​ര്‍​ഗാ​ല​യ​യി​ല്‍ എ​ത്തി​യ മ​ന്ത്രി​യെ ക​ലാ​കാ​ര​ന്‍​മാ​ര്‍ വ​ര​ച്ച മ​ന്ത്രി​യു​ടെ ചി​ത്രം ന​ല്‍​കി സി​ഇ​ഒ പി.​പി. ഭാ​സ്‌​ക​ര​ന്‍ സ്വീ​ക​രി​ച്ചു.
സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി , സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ര്‍ പി.​ബി. നൂ​ഹ്,ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എം ​മെ​ഹ​ബൂ​ബ്, പ​യ്യോ​ളി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷ​ഫീ​ഖ് വ​ട​ക്ക​യി​ല്‍, അ​ഡീ​ഷ​ണ​ല്‍ ര​ജി​സ്ട്രാ​ര്‍ അ​നി​ത ടി.​ബാ​ല​ന്‍, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ഇ .​ര​മേ​ശ് ബാ​ബു, കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ള്‍ മു​ജീ​ബ്, യു​എ​ല്‍​സി​സി​എ​സ്. ഡ​യ​റ​ക്ട​ര്‍ എം. ​പ​ദ്മ​നാ​ഭ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഷാ​ജു, അ​സി. സെ​ക്ര​ട്ട​റി കെ.​പി. ഷാ​ബു, ടി..​പി. രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.