മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഭീ​ഷ​ണി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Monday, November 29, 2021 12:31 AM IST
കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി തൊ​ഴി​ലാ​ളി​ക​ളു​ടെ​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ത​ന്നെ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നൊ​പ്പം സ​ർ​ക്കാ​രും മാ​നേ​ജ്മെ​ന്‍റും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന മ​ന്ത്രി ആ​ന്‍റണി രാ​ജു​വി​ന്‍റെ ഭീ​ഷ​ണി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​ഇ​ഒ (എ​സ്ടി​യു) സം​സ്ഥാ​ന ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ല​മ​ത്ര​യും തൊ​ഴി​ലാ​ളി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ​യും മാ​നേ​ജ്മെ​ന്‍റിന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. എ​ന്നി​ട്ടും തൊ​ഴി​ലാ​ളി​ക​ൾ​ക്ക​വ​കാ​ശ​പ്പെ​ട്ട ശ​മ്പ​ള പ​രി​ഷ്ക​ര​ണം നീ​ട്ടി​ക്കൊ​ണ്ട് പോ​യി തൊ​ഴി​ലാ​ളി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് വ​രെ ത​ള്ളി​വി​ട്ട ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രും മ​ന്ത്രി​മാ​രും ശ​മ്പ​ള പ​രി​ഷ്ക​ര​ണം ത​ങ്ങ​ളു​ടെ ഔ​ദാ​ര്യ​മാ​യി ന​ൽ​കു​ന്ന​താ​ണ​ന്ന ത​ര​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ ഗ​താ​ഗ​ത മ​ന്ത്രി​യി​ൽ നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​നേ​ജ്മെ​ന്‍റ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തി​രു​ത്താ​ൻ തയാറാ​വ​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.