കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ​ശീ​ല​ങ്ങ​ള്‍ പാ​ലി​ക്ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Wednesday, January 19, 2022 12:32 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ ആ​രോ​ഗ്യ​ശീ​ല​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഡി​എം​ഒ)അ​റി​യി​ച്ചു. 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും നി​ശ്ചി​ത ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത് സു​ര​ക്ഷി​ത​രാ​ക​ണം.

വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്ക് രോ​ഗം വ​ന്നാ​ല്‍ പോ​ലും ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ശ​രി​യാ​യ വി​ധം മാ​സ്‌​ക് ധ​രി​ക്കു​ക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യി​ലൂ​ടെ കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ക്ക​ണം. കോ​വി​ഡ് മു​ക്ത​മാ​യ നാ​ടി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വു​മു​ണ്ടാ​ക​ണ​മെ​ന്നും ഡി​എം​ഒ അ​ഭ്യ​ര്‍​ത്ഥി​ച്ചു.​ജി​ല്ലാ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ : 0495 2376063, 0495 2371471