ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Saturday, January 22, 2022 10:48 PM IST
താ​മ​ര​ശേ​രി : നാ​യ റോ​ഡി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട് മ​ര്‍​ക്ക​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. കോ​ര​ങ്ങാ​ട് വ​ട്ട​ക്കൊ​രു അ​ബ്ദു​ള്ള​ക്കോ​യ (59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.15 ന് ​പ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കോ​ടി​ച്ചി​രു​ന്ന കാ​ന്ത​പു​രം സ്വ​ദേ​ശി ജ​ലീ​ല്‍ സ​ഖാ​ഫി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഇ​രു​വ​രേ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലു അ​ബ്ദു​ള്ള​കോ​യ ഉ​ച്ച​യോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.