കൊ​യി​ലാ​ണ്ടി​യി​ലെ അ​ക്ഷ​ര​പ്പു​ര വി​സ്മൃ​തി​യി​ലേ​ക്ക്
Tuesday, January 25, 2022 12:45 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ലെ അ​ക്ഷ​ര​പ്പു​ര വി​സ്മൃ​തി​യി​ലേ​ക്ക്.തി​രു​വ​ങ്ങൂ​ർ ന​ര​സിം​ഹ പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​നു മു​ൻ​വ​ശം സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​മാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്.

​ഗ്ര​ന്ഥ​ശാ​ല​ക​ളോ, ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​മോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വാ​യ​ന​ക്കാ​ർ​ക്ക് ആ​വേ​ശം ന​ൽ​കി മാ​സ​ത്തി​ലൊ​രി​ക്ക​ൽ പു​സ്ത​ക​വ​ണ്ടി വാ​യ​ന​ശാ​ല​യി​ൽ എ​ത്തു​ന്ന ഓ​ര്‍​മ​ക​ളാ​ണ് പ്രാ​യ​മാ​യ​വ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

വാ​യ​ന​ക്കാ​ർ ത​ന്നെ വ​ണ്ടി​യി​ൽ നി​ന്നും പു​സ്ത​ക​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കും. ഇ​വി​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ൾ വ​ണ്ടി​യി​ലേ​ക്ക് ക​യ​റ്റി കൊ​ടു​ക്കും.​ക്ര​മേ​ണ വാ​യ​ന​ക്കാ​രും കൈ​യൊ​ഴി​ഞ്ഞു.