ഫാ​ര്‍​മ​സി​സ്റ്റി​ന്‍റെ സേ​വ​നം ചെ​യ്ത് ഡോ​ക്ട​ര്‍; ന​ന്ദി​ അറിയിച്ച് രോ​ഗി​ക​ള്‍
Tuesday, January 25, 2022 12:47 AM IST
വ​ട​ക​ര: ഫാ​ര്‍​മ​സി​സ്റ്റ് അ​വ​ധി​യാ​യ​തി​നാ​ല്‍ മ​രു​ന്ന് വി​ത​ര​ണം മു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​ത്തി​ല്‍ ഒ​ടു​വി​ല്‍ ക​ട​മ ഏ​റ്റെ​ടു​ത്ത് ഡോ​ക്ട​ര്‍. താ​ഴെ​അ​ങ്ങാ​ടി മു​ക​ച്ചേ​രി​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് മ​രു​ന്നു ന​ല്‍​കാ​ന്‍ ഡോ​ക്ട​ര്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്. ഏ​ക ഫാ​ര്‍​മ​സി​സ്റ്റ് 12 ദി​വ​സ​ത്തെ ലീ​വി​ലാ​യ​തി​നാ​ല്‍ ദി​വ​സ​ങ്ങ​ളാ​യി രോ​ഗി​ക​ള്‍​ക്കു മ​രു​ന്ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പ​ടി​യു​മാ​യി ദൂ​രെ ടൗ​ണി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ പോ​കേ​ണ്ട സ്ഥി​തി.

ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ഡോ.​സു​നി​ത ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് ഫാ​ര്‍​മ​സി​യി​ല്‍ ക​യ​റി​യ​ത്. ഡോ.​സൗ​മ്യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ഡോ.​സു​നി​ത മ​രു​ന്നു ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. ഇ​ക്കാ​ര്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.