കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ലഹരി - മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപാരവും വ്യാപകമായി നടക്കുന്നുവെന്ന് നാട്ടിൽ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു.
പോലീസ്, എക്സൈസ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മത മേലധ്യക്ഷൻമാർ, സാമൂഹിക സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ, യുവജന സംഘടനകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇതിനെതിരേ എല്ലാ വാർഡുകളിലും വാർഡ് അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ജാഗ്രതാ സമിതികൾക്ക് രൂപം നൽകാനും ജൂൺ ആദ്യവാരത്തിൽ വിപുലമായ കൺവൻഷൻ വിളിച്ചു ചേർക്കുന്നതിനും യോഗം തീരുമാനിച്ചു.
മൈസൂരിലെ മാണ്ഡ്യയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ കൂരാച്ചുണ്ട് വട്ടച്ചിറയിലെ ഉള്ളിക്കാംകുഴി മുഹമ്മദിന്റെ മകൻ ജംഷീദിന്റെ മരണത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ, പേരാമ്പ്ര എക്സൈസ് ഇൻസ്പെക്ടർ സുധീപ് കുമാർ, ഫാ. വിൻസെന്റ് കണ്ടത്തിൽ, ഷംസീർ സഹദി അത്യോടി, മുസ്തഫ ഹയിത്തമി വട്ടച്ചറ, രാജീവൻ കാളങ്ങാലി, കെ.സി. ജോസഫ്, നേതാക്കളായ പയസ് വെട്ടിക്കാട്ട്, വി.ജെ. സണ്ണി, വി.എസ്. ഹമീദ്, ജോസഫ് വെട്ടുകല്ലേൽ, എ.കെ. പ്രേമൻ, പ്രധാനാധ്യാപകൻ ജേക്കബ് കോച്ചേരി, അലി പുതുശേരി, ജലീൽ കുന്നുംപുറത്ത്, കാർത്തിക വിജയൻ ,സുഗുണൻ കറ്റോടി, പി.ജെ. പോൾ എന്നിവർ പ്രസംഗിച്ചു.