ക​ട​ൽ​ഭി​ത്തി: ആശങ്കയകറ്റണം
Saturday, May 21, 2022 12:31 AM IST
കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ അ​മ്പ​ത്തി​നാ​ലാം വാ​ർ​ഡി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​ൽ ഭി​ത്തി പു​ന​ർ​നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് പ​യ്യാ​ന​ക്ക​ൽ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി.
പ​യ്യാ​ന​ക്ക​ൽ, ക​പ്പ​ക്ക​ൽ, കോ​യ വ​ള​പ്പ്,ആ​ന മാ​ട്, ചാ​മു​ണ്ടി വ​ള​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ൽ ഭി​ത്തി ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി.
കോ​ഴി​ക്കോ​ട് നി​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭ അം​ഗ​മാ​യി​രു​ന്ന​പ്പോ​ഴും ഡോ. ​എം.​കെ. മു​നീ​ർ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും പു​ന​ർ​നി​ർ​മി​ച്ച ഭി​ത്തി​യാ​ണ് നി​ല​വി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​ത്.
ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് പ​ഴ​ക്ക​മു​ള്ള ഈ ​ക​ട​ൽ​ഭി​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
ക​ട​ൽ ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് പ​യ്യാ​ന​ക്ക​ൽ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.