കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​മ്മ​യും മ​ക​നും മ​രി​ച്ചു; നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, May 22, 2022 10:48 PM IST
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ വ​ട​ക​ര​ക്കും മാ​ഹി​ക്കു​മി​ട​യി​ല്‍ നാ​ദാ​പു​രം റോ​ഡ് കെ​ടി​ബ​സാ​റി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​മ്മ​യും മ​ക​നും മ​രി​ച്ചു. നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പ് പീ​പ്പി​ള്‍​സ് റോ​ഡ് രാ​ഗീ നി​വാ​സി​ല്‍ ഗി​രി​ജ (63), മ​ക​ന്‍ രാ​ഗേ​ഷ് (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

​കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ എ​തി​രെ വ​ന്ന മ​ഹാ​രാ​ഷ​ട്ര ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. കാ​ര്‍ നി​ശ്ശേ​ഷം ത​ക​ര്‍​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.​അ​ഗ്‌​നി സു​ര​ക്ഷ​സേ​ന എ​ത്തി വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന രാ​ഗേ​ഷി​നെ പ​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. രാ​ഗേ​ഷി​നോ​ടൊ​പ്പം ഭാ​ര്യ ദീ​പ്തി,മ​ക്ക​ളാ​യ അ​നാ​മി​ക, അ​ദ്വി​ക്, രാ​ഗേ​ഷി​ന്‍റെ സ​ഹോ​ദ​രി രാ​ഗി, ഭ​ര്‍​ത്താ​വ് ജ്യോ​തി​ഷ്, മ​ക്ക​ളാ​യ തീ​ര്‍​ഥ, ശ്രീ​ഹ​രി എ​ന്നി​വ​ര്‍ കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. വ​ട​ക​ര പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി.