ഉ​ണ​ര്‍​ന്ന് സ്‌​കൂ​ള്‍ വി​പ​ണി
Tuesday, May 24, 2022 12:32 AM IST
കോ​ഴി​ക്കോ​ട്‌ : സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ഇ​നി ഒ​രാ​ഴ്ച​മാ​ത്രം,ശേ​ഷി​ക്കേ സ്‌​കൂ​ള്‍ വി​പ​ണി​യി​ല്‍ തി​ര​ക്കേ​റു​ന്നു.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്‌​കൂ​ള്‍ വി​പ​ണി തി​രി​ച്ചു​പി​ടി​ക്കാ​നാ​യ​തി​ല്‍ വ്യാ​പാ​രി​ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്.
ന മ​ഹാ​മാ​രി​ക്ക് ശേ​ഷം അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭ​ത്തി​ല്‍ ത​ന്നെ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. ബാ​ഗ്, കു​ട, നോ​ട്ടു​ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്‌ തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ട​തെ​ല്ലാം കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ള​ത്തെ ത്രി​വേ​ണി മെ​ഗാ സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റി​ലു​ണ്ട് . മാ​റി​യ കാ​ല​ത്തി​ന​നു​സൃ​ത​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ്‌ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ത്യേ​ക​ത. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് 500 സ്‌​റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ലാ​കെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ബാ​ഗ്ഹൗ​സ്, അം​ബ്ര​ല്ല കോ​ർ​ണ​ർ, സ്പോ​ർ​ട്സ് കോ​ർ​ണ​ർ എ​ന്നി​വ​യും മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഷൂ​മാ​ർ​ക്ക​റ്റ്, നോ​ട്ടു​ബു​ക്ക് ഗ്യാ​ല​റി, പ​ഠ​നോ​പ​ക​ര​ണ​വി​ഭാ​ഗം എ​ന്നി​വ​യു​മു​ണ്ട്‌. ബാ​ഗ്ഹൗ​സി​ൽ സ്കൂ​ൾ ബാ​ഗു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മു​ണ്ട്‌.