ശു​ചി മു​റി​യു​ടെ മാ​ലി​ന്യ ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കി
Friday, May 27, 2022 12:45 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യോ​ര​ത്ത് കൊ​യി​ലാ​ണ്ടി ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​നു സ​മീ​പം ഒ​രു മാ​സം മു​മ്പ് ആ​ഘോ​ഷ​പൂ​ർ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത ന​ഗ​ര​സ​ഭ​യു​ടെ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലെ ശു​ചി മു​റി​യു​ടെ മാ​ലി​ന്യ ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.

ടാ​ക്സി സ്റ്റാ​ന്‍​ഡി​ന് തൊ​ട്ട​ടു​ത്താ​ണ് വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ​ക്ക് മൂ​ക്ക് പൊ​ത്തി ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും ഇ​തു​പോ​ലെ ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ശു​ചി മു​റി​ക​ൾ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മ്മി​ച്ച​ത്. ഭി​ന്ന ശേ​ഷി​ക​ർ​ക്കു​ള്ള ശൗ​ചാ​ല​യം, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം,സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക ശൗ​ചാ​ല​യം, എ​ന്നി​വ കൂ​ടാ​തെ വി​ശ്ര​മ​കേ​ന്ദ്ര​വും ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ വി​ശ്ര​മ​കേ​ന്ദ്രം ഇ​പ്പോ​ൾ ഭ​ക്ഷ​ണ​ശാ​ല​യാ​യി മാ​റി​യ​താ​യി പ​രാ​തി​യു​ണ്ട്. ഇ​വി​ടു​ത്തെ അ​ഴു​ക്ക് വെ​ള്ളം സ​മീ​പ​ത്തെ പോ​സ്റ്റ് ഓ​ഫീ​സ് വ​ള​പ്പി​ലേ​ക്കാ​ണ് ഒ​ഴു​ക്കു​ന്ന​ത്. വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നു സ​മീ​പം കു​ഴ​ൽ കി​ണ​ർ കു​ഴി​ച്ചാ​ണ് വെ​ള്ളം എ​ടു​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പൊ​ട്ടി​യൊ​ലി​ക്കു​ന്ന ശൗ​ചാ​ല​യ ടാ​ങ്ക് ശു​ചീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല . ഭീ​മ​മാ​യ വാ​ട​ക കൊ​ടു​ക്കു​ന്ന​തി​നാ​ൽ ടാ​ങ്കി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​പ്പു​കാ​ര​നും ത​യ്യാ​റാ​വു​ന്നി​ല്ല.