തു​ര​ങ്ക​പാ​ത! പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും
Friday, June 24, 2022 12:25 AM IST
മു​ക്കം:​ആ​ന​ക്കാം​പൊ​യി​ൽ- ക​ള്ളാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ത്തി​ന് ശേ​ഷ​മു​ള്ള എ​ൽ​എ ന​ട​പ​ടി​ക​ൾ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ഴി​ക്കോ​ട് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​യും പ​രി​ശോ​ധി​ച്ചു.തു​ര​ങ്ക​പാ​ത​ക്കു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി പ​രി​വേ​ഷ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​നു​മ​തി​ക​ൾ ല​ഭി​ച്ചാ​ൽ സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി ടെ​ൻ​ഡ​ർ ചെ​യ്യും.

കൈ​ത​പ്പൊ​യി​ൽ- അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ് ടെ​ർ​മി​നേ​ഷ​ന് ശേ​ഷ​മു​ള്ള അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കാ​യി 16ന് ​ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും. അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​യാ​യ 1.3 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക്ക് വേ​ണ്ടി 16ന് ​ടെ​ൻ​ഡ​ർ ഓ​പ്പ​ൺ ചെ​യ്യും. മ​ല​യോ​ര ഹൈ​വേ​യു​ടെ കോ​ട​ഞ്ചേ​രി- ക​ക്കാ​ടം​പൊ​യി​ൽ റീ​ച്ചി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​യു​ള്ള റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് 25-നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കും. ഈ​ങ്ങാ​പ്പു​ഴ-​ഓ​മ​ശേ​രി റോ​ഡി​ൽ​അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ എ​സ്റ്റി​മേ​റ്റ് ര​ണ്ട് ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കും. 30ന് ​ടെ​ൻ​ഡ​ർ ഓ​പ്പ​ൺ ചെ​യ്യും. കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ലെ ഓ​മ​ശേ​രി- എ​ര​ഞ്ഞി​മാ​വ് റീ​ച്ച് പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ന്ന​തി​ന് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ചെ​മ്പു​ക​ട​വ് പാ​ലം ഈ ​സീ​സ​ണി​ലും പോ​ത്തു​ണ്ടി പാ​ലം ഡി​സം​ബ​റി​ലും പൂ​ർ​ത്തി​യാ​ക്കും. കു​പ്പാ​യ​ക്കോ​ട് പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കും. വ​ഴി​ക്ക​ട​വ് പാ​ല​ത്തി​ന് ഈ ​ആ​ഴ്ച ടി​എ​സ് ന​ൽ​കും.

കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ലെ ലൈ​ബ്ര​റി ബ്ലോ​ക്കി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി 30-ന് ​ന​ൽ​കും. താ​ഴെ തി​രു​വ​മ്പാ​ടി- മ​ണ്ടാം​ക​ട​വ് റോ​ഡി​ന്‍റെ ര​ണ്ട് റീ​ച്ചു​ക​ളു​ടെ​യും പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. അ​ടി​വാ​രം- കേ​ള​ൻ​മൂ​ല റോ​ഡി​ന്‍റെ അ​ന്വേ​ഷ​ണം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. നോ​ർ​ത്ത് കാ​ര​ശേ​രി- ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ക​രാ​റു​കാ​ര​നെ ടെ​ർ​മി​നേ​റ്റ് ചെ​യ്യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.