‘ഹ​ർ​ഘ​ർ തി​രം​ഗ’: ജി​ല്ല​യി​ലെ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദേ​ശീ​യ പ​താ​ക എ​ത്തി​യി​ല്ല
Saturday, August 13, 2022 12:34 AM IST
മു​ക്കം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹ​ർ ഘ​ർ തി​രം​ഗ’പ​ദ്ധ​തി​വ​ഴി വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​ത് ജി​ല്ല​യി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ട​ങ്ങു​മെ​ന്ന് ആ​ശ​ങ്ക.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള പ​താ​ക ഇ​തു​വ​രെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. ഇ​ന്ന് മു​ത​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വ​രെ​യു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച സ്കൂ​ളു​ക​ൾ വ​ഴി ദേ​ശീ​യ പ​താ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.
വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ശ​രാ​ശ​രി 30 രൂ​പ വീ​തം സ​മാ​ഹ​രി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ൾ കു​ടും​ബ​ശ്രീ ജി​ല്ല​മി​ഷ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ശ​നി​യാ​ഴ്ച പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ വ​ശം ദേ​ശീ​യ പ​താ​ക വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച സ്കൂ​ൾ വി​ടു​ന്ന സ​മ​യ​മാ​യ നാ​ല് മ​ണി​യാ​യി​ട്ടും പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ദേ​ശീ​യ പ​താ​ക എ​ത്തി​യി​ട്ടി​ല്ല. ശ​നി​യും ഞാ​യ​റും സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​യ​തി​നാ​ൽ ഇ​നി ദേ​ശീ​യ പ​താ​ക എ​ത്തി​യാ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ങ്ങ​നെ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ ചോ​ദി​ക്കു​ന്ന​ത്.
മു​ക്കം ന​ഗ​ര​സ​ഭ, കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, കാ​ര​ശേ​രി, മാ​വൂ​ർ, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നും ദേ​ശീ​യ പ​താ​ക എ​ത്തി​ക്കാ​ൻ വി​ത​ര​ണ ചു​മ​ത​ല​യു​ള്ള കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന് സാ​ധി​ച്ചി​ട്ടി​ല്ല.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ നി​ർ​മി​ച്ച പ​താ​ക​ക​ളെ കു​റി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ സ​മ​യം പ്ര​തി​സ​ന്ധി മു​ൻ​കൂ​ട്ടി ക​ണ്ട​തി​ന്നാ​ൽ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് യ​ഥാ​സ​മ​യം ദേ​ശീ​യ പ​താ​ക ല​ഭി​ക്കു​ക​യും ചെ​യ്തു.
കു​ടും​ബ​ശ്രീ​ക്ക് ദേ​ശീ​യ പ​താ​ക നി​ർ​മി​ച്ചു ന​ൽ​കു​ന്ന സം​ര​ഭ​ക​രു​മാ​യി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും കു​ടും​ബ​ശ്രീ​യും ബ​ന്ധ​പ്പെ​ടു​ക​യും ജി​ല്ല മി​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ടി​യ​ത്തൂ​രി​ൽ ദേ​ശീ​യ പ​താ​ക എ​ത്തി​ച്ചു ന​ൽ​കു​ക​യു​മാ​യി​രു​ന്നു.
ജി​ല്ല​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം പ​താ​ക​ക​ളു​ടെ ഓ​ർ​ഡ​റു​ക​ളാ​ണ് കു​ടും​ബ​ശ്രീ ജി​ല്ല​മി​ഷ​ന് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം മാ​ത്ര​മാ​ണ് വെ​ള്ളി​യാ​ഴ്ച നാ​ല് മ​ണി വ​രെ വി​ത​ര​ണം ചെ​യ്യാ​നാ​യ​തെ​ന്നാ​ണ് വി​വ​രം.
ഇ​തോ​ടെ ഇ​ന്നു മു​ത​ൽ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന കാ​ര്യ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​വ​ർ ഇ​നി പു​റ​ത്തു​നി​ന്ന് ദേ​ശീ​യ പ​താ​ക വാ​ങ്ങി വീ​ടു​ക​ളി​ൽ ഉ​യ​ർ​ത്തേ​ണ്ടി​വ​രും.