കെ.​എ​സ്. ചി​ത്ര​യ്ക്ക് പ​ഴ​ശ്ശി രാ​ജ പു​ര​സ്കാരം എം.​ടി.വാ​സു​ദേ​വ​ൻ നാ​യ​ർ സ​മ്മാ​നി​ക്കും
Saturday, August 13, 2022 12:34 AM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 ആം ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​ശ്ശി രാ​ജ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലി​ബ​ർ​ട്ടി​യും ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പ​ഴ​ശ്ശി​രാ​ജ പു​ര​സ്ക്കാ​ര വി​ത​ര​ണ​വും ഈ ​മാ​സം 14, 15, 16 തി​യ​തി​ക​ളി​ൽ ടൗ​ൺ ഹാ​ൾ, ടാ​ഗോ​ർ ഹാ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
14 ന് ​വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ന​ഞ്ചി​യ​മ്മ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ടി.​പി. ദാ​സ​ൻ, പി.​കെ. ഗോ​പി, പി.​ജെ. ജോ​ഷ്വ, എം.​ഫി​റോ​സ് ഖാ​ൻ, അ​ഡ്വ.​പി.​കെ. ശ്രീ​കു​മാ​ർ സം​ബ​ന്ധി​ക്കും. 15 ന് ​വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് ടാ​ഗോ​ർ ഹാ​ളി​ൽ നൃ​ത്ത ദ​മ്പ​തി​ക​ളാ​യ ശ്രീ​കാ​ന്ത് - അ​ശ്വ​തി ശ്രീ​കാ​ന്ത് എ​ന്നി​വ​രു​ടെ ക്ലാ​സി​ക്ക​ൽ നൃ​ത്തം, ഏ​ഴ് മ​ണി​ക്ക് പ്ര​ശ​സ്ത മ​ജി​ഷ്യ​ൻ ആ​ർ.​കെ. മ​ല​യ​ത്ത് സീ​നി​യ​റും മ​ജീ​ഷ്യ​ൻ ശ്രീ​ജി​ത്ത് വി​യ്യൂ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന മ​ജി​ക് ഷോ - ​ട്രൈ ക​ള​ർ മാ​ജി​ക്ക് ന​ട​ക്കും. 16 ന് ​രാ​വി​ലെ പ​ത്തി​ന് ടാ​ഗോ​ർ ഹാ​ളി​ൽ ക​ർ​ണ്ണാ​ടി​ക് സം​ഗീ​ത​ഞ്ജ​ൻ ഈ​ശ്വ​ർ ഭ​ട്ട​തി​രി​യു​ടെ സം​ഗീ​ത ക​ച്ചേ​രി, ഗ്ര​ന്ഥ പ്ര​കാ​ശാ​നം, ഉ​മ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മോ​ഹ​നി​യാ​ട്ട​വും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് പ​ഴ​ശ്ശി രാ​ജ പു​ര​സ്ക്കാ​രം ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്ക്, ജ്ഞാ​ന പീ​ഠ ജേ​താ​വ് എം.​ടി വാ​സു​ദേ​വ​ൻ നാ​യ​ർ സ​മ്മാ​നി​ക്കും. ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യി ട്ര​സ്റ്റ് സ്വ​ത്ര​ന്ത്ര ദി​നാ​ഘോ​ഷം ന​ട​ത്തും അ​തി​ന് തു​ട​ക്ക​മി​ടു​ക​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​വി.​പി. പ്ര​മോ​ദ് കു​മാ​റും പ​റ​ഞ്ഞു. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ത്തി​ക തി​രു​നാ​ൾ, എം.​കെ. ര​വി വ​ർ​മ്മ രാ​ജ, ഡോ. ​മോ​ഹ​ൻ, സി. ​ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.