യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്ക​ണം
Friday, March 15, 2024 4:46 AM IST
പേ​രാ​ന്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പെ​ട്ട വാ​ളൂ​രി​ലെ കു​റു​ങ്കു​ടി വാ​സു​വി​ന്‍റെ മ​ക​ൾ അം​ബി​ക എ​ന്ന അ​നു​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​വും ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ൾ വെ​ളി​ച്ച​ത്തു കൊ​ണ്ടു വ​ര​ണ​മെ​ന്ന് നൊ​ച്ചാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ന​ടു​ക്ക​ണ്ടി പാ​റ, പി​എ​ച്ച്സി കേ​ന്ദ്രീ​ക​രി​ച്ചു മ​ദ്യ, മ​യ​ക്ക് മ​രു​ന്ന് ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പ്ര​സി​ഡ​ന്‍റ് വി.​വി. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. പ്ര​കാ​ശ​ൻ, കു​ഞ്ഞ​ബ്ദു​ള്ള വാ​ളൂ​ർ, സി.​കെ. അ​ജീ​ഷ്, അ​ഡ്വ. അ​നി​ൽ കു​മാ​ർ, ഒ.​എം. രാ​ജ​ൻ, ഗീ​ത ക​ല്ലാ​യി, ഷി​ജു കെ. ​ദാ​സ്, ഇ.​ടി. ഹ​മീ​ദ്, പി.​കെ. മോ​ഹ​ന​ൻ, റ​ഫീ​ഖ് ക​ല്ലോ​ത്ത്, റ​ഷീ​ദ് ചെ​ക്യ​ല​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.