ഡോ. ​പി.​കെ. രാ​ധാ​മ​ണി​യെ അ​നു​മോ​ദി​ച്ചു
Friday, March 15, 2024 4:54 AM IST
കോ​ഴി​ക്കോ​ട്: ഭാ​ഷാ​ന്തീ​ക​ര​ണ​ത്തി​ൽ സാ​ഹി​ത്യ​സൗ​ന്ദ​ര്യ​വും ഭാ​ഷാ​നൈ​പു​ണ്യ​വും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ എ​ഴു​ത്തു​കാ​രി​യാ​ണ് ഡോ. ​പി.​കെ. രാ​ധാ​മ​ണി​യെ​ന്ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

പ​ഞ്ചാ​ബി സാ​ഹി​ത്യ​കാ​രി​യാ​യ അ​മൃ​താ പ്രീ​ത​ത്തി​ന്‍റെ ആ​ത്മ​ക​ഥ "അ​ക്ഷ​ര​ങ്ങ​ളു​ടെ നി​ഴ​ലി​ൽ’ എ​ന്ന പേ​രി​ൽ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​തി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​പി.​കെ. രാ​ധാ​മ​ണി​ക്ക് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക, പൂ​ർ​വ വി​ദ്യാ​ർ​ഥി സാ​മൂ​ഹ്യ സം​ഘ​ട​ന -ഇ​സെ​ഡ്.​ജി.​സി ക​മ്മ്യൂ​ണ്‍-​സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഇ​സെ​ഡ്.​ജി.​സി. ക​മ്മ്യൂ​ണ്‍ ചെ​യ​ർ​മാ​ൻ ഇ​ൻ-​ചാ​ർ​ജ് പ്ര​ഫ. കെ. ​മാ​ധ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സു​ന്ദ​ര​ൻ.​എ. പ്ര​ണ​വം, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​വി.​കെ. ഹ​രി​ദാ​സ്, ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ഐ. മീ​ര, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​യു.​എം.​ര​ശ്മി, ശി​ഷ്യ​രാ​യ ഡോ. ​എം.​കെ. ജ​യ​രാ​ജ്, അ​ഡ്വ. കെ.​കെ. ഭാ​സ്ക​ര​ൻ, ശ​ശി​കു​മാ​ർ കാ​വാ​ട്ട്, പി.​സി. ര​മ തുടങ്ങിയവ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.