മു​ക്ക​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം; പണവും സ്വർണവളയും നഷ്‌ടമായി
Saturday, March 16, 2024 4:50 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യി​ട്ടാ​പൊ​യി​ലി​ൽ പ​ട്ടാ​പ​ക​ൽ വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം. ക​യ്യി​ട്ടാ​പൊ​യി​ലി​ൽ മ​ര​പ്പ​ട്ടി​മ​ൽ വി​ലാ​സി​നി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 2000 രൂ​പ​യും സ്വ​ർ​ണ വ​ള​യും മോ​ഷ​ണം പോ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

സം​ഭ​വ സ​മ​യ​ത്ത് വി​ലാ​സി​നി പി​റ​ക്‌​വ​ശ​ത്ത് വ​സ്ത്രം അ​ല​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​വ​ശ​ത്തെ വാ​തി​ൽ അ​ട​ച്ചി​ടു​ക​യും പി​റ​ക്‌​വ​ശ​ത്തെ വാ​തി​ൽ ചാ​രി​യി​ട്ടു​മു​ണ്ടാ​യി​രു​ന്നു.

അ​ക​ത്തെ ശ​ബ്ദം​കേ​ട്ട് വ​ന്ന് നോ​ക്കു​ന്പോ​ഴാ​ണ് പി​റ​കി​ലെ വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തും ജ​ന​ൽ വ​ഴി കി​ട​പ്പു​മു​റി​യി​ൽ അ​പ​രി​ചി​ത​നെ കാ​ണു​ക​യും ചെ​യ്ത​ത്.

വി​ലാ​സി​നി​യെ ക​ണ്ട മോ​ഷ്ടാ​വ് മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് വാ​തി​ലി​ന്‍റെ ചാ​വി​യും കൈ​ക്ക​ലാ​ക്കി റോ​ഡി​ലേ​ക്ക് ഓ​ടു​ക​യും സ്കൂ​ട്ട​റു​മാ​യി നി​ന്ന​യാ​ളു​ടെ കൂ​ടെ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.