പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, March 16, 2024 4:50 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി- തി​രു​വ​മ്പാ​ടി റോ​ഡി​ൽ അ​ച്ച​ൻ​ക​ട​വ് പാ​ല​ത്തി​ന​ടു​ത്ത് പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജെ​സി​ബി ത​ട്ടി​യാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്.

ഇ​പ്പോ​ൾ ശ​ക്ത​മാ​യ രീ​തി​യി​ലാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത്. ഇ​ത് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗം പ്ലാ​സ്റ്റി​ക് ഷീ​റ്റി​ട്ട് മ​റ​ച്ച നി​ല​യി​ലാ​ണ്. ഒ​രാ​ഴ്ച​യാ​യി കു​ടി​വെ​ള്ളം ഇ​ത്ത​ര​ത്തി​ൽ പാ​ഴാ​കു​ക​യാ​ണ്. ഇ​തു​മൂ​ലം പ​ല ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തു​ന്നി​ല്ല. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ട് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.