‘ക്ഷാ​മ​ബ​ത്ത ന​ട​പ​ടി​ക്ര​മം അ​ട്ടി​മ​റി​ച്ചി​ട്ടും ഇ​ട​തു സം​ഘ​ട​ന​ക​ൾ​ക്ക് മി​ണ്ടാ​ട്ട​മി​ല്ല’
Saturday, March 16, 2024 4:50 AM IST
താ​മ​ര​ശേ​രി: വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്രം അ​നു​വ​ദി​ച്ച 21 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത 39 മാ​സ​മാ​യി കു​ടി​ശി​ക​യാ​യി​ട്ടും ഇ​ട​ത് സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ​ക്ക് മി​ണ്ടാ​ട്ട​മി​ല്ലെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി. വി​ക​ല​മാ​യ ക്ഷാ​മ​ബ​ത്ത ഉ​ത്ത​ര​വി​നെ​തി​രേ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ താ​മ​ര​ശേ​രി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ലു​വ​ർ​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ ആ​നു​കൂ​ല്യ​ങ്ങ​ളും കു​ടി​ശി​ക​യാ​ണ്. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ര​ണ്ട് ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത വെ​റും ഇ​ല​ക്ഷ​ൻ സ്റ്റ​ണ്ടാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി. ​അ​രു​ൺ അ​ധ്യ​ക്ഷ​നാ​യി. കെ.​കെ. ഷൈ​ജേ​ഷ്, സി. ​ബി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.