കൂ​രാ​ച്ചു​ണ്ടി​ൽ കു​ടും​ബ​ശ്രീ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്നു
Saturday, March 16, 2024 4:50 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഔ​ട്ട്‌​ലെ​റ്റ് കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ ആ​ർ. സി​ന്ധു, ജി​ല്ലാ മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ര​തി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ഔ​ട്ട്‌​ലെ​റ്റി​ൽ ല​ഭി​ക്കു​ന്ന​ത്.