വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് : ക​മ്മീ​ഷ​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്ലിം ലീ​ഗ്
Sunday, March 17, 2024 5:42 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്ലിം ലീ​ഗ്.

വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി വോ​ട്ട​ർ​മാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പോ​ളി​ംഗ് ഏ​ജ​ന്‍റു​മാ​രു​മാ​യ വി​ശ്വാ​സി​ക​ൾ​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ചൂ​ണ്ടി​ക്കാ​ട്ടി.

വെ​ള്ളി​യാ​ഴ്ച ഇ​സ്‌​ലാം മ​ത വി​ശ്വാ​സി​ക​ൾ പ​ള്ളി​ക​ളി​ൽ ഒ​ത്തു​ചേ​രു​ന്ന ജു​മു​അ ദി​വ​സ​മാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മെ​ല്ലാം ഈ ​ദി​വ​സം ത​ന്നെ വോ​ട്ടെ​ടു​പ്പി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കും. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് പി.​എം.​എ. സ​ലാം അ​റി​യി​ച്ചു.​

വോ​ട്ടെ​ടു​പ്പ് ദി​വ​സം മു​ഴു​വ​ൻ സ​മ​യം ബൂ​ത്തി​ലും പു​റ​ത്തും ചെ​ല​വ​ഴി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​സ​മ​യ​ത്ത് അ​സൗ​ക​ര്യം അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ഇ​ക്കാ​ര്യ​ത്തി​ൽ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ടെ​ടു​പ്പ് മാ​റ്റി നി​ശ്ച​യി​ക്ക​ണം: സ​മ​സ്ത

കോ​ഴി​ക്കോ​ട്: കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​പ്രി​ൽ 26ന് (​വെ​ള്ളി​യാ​ഴ്ച) ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​രും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മു​സ്ലിം സ​മു​ദാ​യ​ത്തി​ന് ഏ​റെ പു​ണ്യ​മു​ള്ള ജു​മു​അ:​നി​സ്കാ​രം നി​ർ​വ​ഹി​ക്കേ​ണ്ട ദി​വ​സ​മാ​ണ്. ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും സം​ഘം ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കേ​ണ്ട ആ​രാ​ധ​ന​യാ​ണ് ജു​മു​അ:​നി​സ്കാ​രം. വോ​ട്ട​ർ​മാ​ർ​ക്കും ഡ്യു​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വെ​ള്ളി​യാ​ഴ്ച യി​ലെ വോ​ട്ടെ​ടു​പ്പ് ഏ​റെ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കും എ​ന്ന് മാ​ത്ര​മ​ല്ല പോ​ളി​ങ്ങി​നെ​യും ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​രു​വ​രും അ​ഭ്യ​ർ​ഥി​ച്ചു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ- ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്.