സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ തീ​പി​ടി​ത്തം: ഉ​ട​മ അ​റ​സ്റ്റി​ൽ
Sunday, March 17, 2024 5:42 AM IST
മാ​ന​ന്ത​വാ​ടി:​ ത​ല​പ്പു​ഴ ടൗ​ണി​ലെ ഗ്രാ​ന്‍റ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ട​മ വാ​ളാ​ട് കൊ​ത്ത​റ കൊ​പ്പ​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റൗ​ഫി​നെ(29) ത​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ൻ​ഷ്വറ​ൻ​സ് തു​ക ല​ഭി​ക്കു​ന്ന​തി​ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് ഉ​ട​മ തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ഫെ​ബ്രു​വ​രി 26നാ​യി​രു​ന്നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം. അ​ഗ്നി-​ര​ക്ഷാ​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

ത​ല​പ്പു​ഴ എ​സ്എ​ച്ച്ഒ കെ.പി. ശ്രീഹരി, ​എ​സ്ഐ വി​മ​ൽ ച​ന്ദ്ര​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​എ​സ്. ഷി​ജു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.