ക​ർ​ഷ​ക ര​ക്ഷ​യ്ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​ർ​ക്ക് വോ​ട്ട്: എ​കെ​സി​സി
Monday, March 18, 2024 5:26 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നേ​രി​ടു​ന്ന വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും മ​റ്റ് പ്ര​തി​സ​ന്ധി​ക​ളും വ​ന്യ​ജീ​വി​ശ​ല്യ​വും മൂ​ലം ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​യ്ക്കാ​യി നി​ല​കൊ​ള്ളു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ വോ​ട്ടു ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് കൂ​രാ​ച്ചു​ണ്ടി​ൽ ചേ​ർ​ന്ന എ​കെ​സി​സി യൂ​ണി​റ്റ് ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ട് കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജെ​യിം​സ് കൂ​രാ​പ്പി​ള്ളി​ൽ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബോ​ബ​ൻ പു​ത്തൂ​ർ (പ്ര​സി​ഡ​ന്‍റ്) ജോ​ർ​ജ് മ​ങ്ങാ​ട്ട്, റെ​ജി നെ​ടി​യ​പാ​ലാ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജെ​യിം​സ് കൂ​രാ​പ്പി​ള്ളി​ൽ (സെ​ക്ര​ട്ട​റി), തോ​മ​സ് നെ​ടി​യ​പാ​ലാ​യി​ൽ (ജോ. ​സെ​ക്ര​ട്ട​റി), ആ​ഗ​സ്തി പാ​ല​റ (ട്ര​ഷ​റ​ർ), സൂ​സി ചെ​മ്പോ​ട്ടി​ക്ക​ൽ, മേ​ഴ്സി കൊ​ങ്ങോ​ല,

ജെ​യ്സ​ൺ എ​മ്പ്ര​യി​ൽ, ലൈ​ല പ​തി​യി​ൽ (രൂ​പ​ത പ്ര​തി​നി​ധി​ക​ൾ), ജോ​ബി വെ​മ്പാ​ല, ബെ​ന്നി പ​ഴ​യ​വീ​ട്ടി​ൽ, സാ​ലി കോ​ത​പ്ലാ​ക്ക​ൽ, ഷി​ല്ലി ക​പ്പ​ലു​മാ​ക്ക​ൽ (എ​ക്സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.