പ​ഴ​യ​കാ​ല നേ​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി ഷാ​ഫി പ​റ​മ്പി​ൽ
Monday, March 18, 2024 5:26 AM IST
കു​റ്റ്യാ​ടി: വേ​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​കാ​ല കോ​ൺ​ഗ്ര​സ്, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ. വീ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഡോ. ​ആ​ർ.​ബി. അ​ടി​യോ​ടി, മു​സ്ലിം ലീ​ഗ് നേ​താ​വും വേ​ളം എ​ച്ച്എ​സ്എ​സ് മാ​നേ​ജ​റു​മാ​യ മു​ന്നൂ​ൽ മ​മ്മു ഹാ​ജി,

ഇ​രു​പ​ത് വ​ർ​ഷ​മാ​യി അ​സു​ഖ ബാ​ധി​ത​നാ​യി വീ​ട്ടി​ൽ ക​ഴി​യു​ന്ന വേ​ളം മ​ണ്ഡ​ലം മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. വി​നോ​ദ​ൻ, കൊ​ല്ല​പ്പെ​ട്ട പു​ത്ത​ല​ത്ത് ന​സ​റു​ദ്ദീ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യാ​ണ് ഷാ​ഫി പ​റ​മ്പി​ൽ സ​ന്ദ​ർ​ശി​ച്ച​ത്.

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ, മ​ഠ​ത്തി​ൽ ശ്രീ​ധ​ര​ൻ, കെ.​സി. ബാ​ബു, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, എ.​കെ. സു​ജി​ത്ത്, കെ.​സി. വി​നോ​ദ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.