ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്ത​ൽ; ഹി​റ്റാ​ച്ചി പി​ടി​കൂ​ടി
Monday, March 18, 2024 5:26 AM IST
താ​മ​ര​ശേ​രി: അ​ന​ധി​കൃ​ത​മാ​യി ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​നു​പ​യോ​ഗി​ച്ച ഹി​റ്റാ​ച്ചി താ​മ​ര​ശേ​രി താ​ലൂ​ക്ക് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ന​രി​ക്കു​നി മു​ണ്ടു​പാ​ലം ത​ണ്ണീ​ർ​ത്ത​ടം അ​ന​ധി​കൃ​ത​മാ​യി ത​രം മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് താ​മ​ര​ശേ​രി താ​ലൂ​ക്ക് റ​വ​ന്യൂ സ്ക്വാ​ഡി​ന്‍റെ​യും ന​രി​ക്കു​നി കൃ​ഷി അ​സി​സ്റ്റ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഹി​റ്റാ​ച്ചി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഹ​രി​കൃ​ഷ്ണ ശ​ർ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ക്ലാ​ർ​ക്കു​മാ​രാ​യ ദി​വ്യാ, മി​റാ​ഷ് ആ​നി ജോ​ൺ, ന​രി​ക്കു​നി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഷാ​ജു, ഡ്രൈ​വ​ർ സു​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഹി​റ്റാ​ച്ചി പി​ടി​കൂ​ടി​യ​ത്.