ക​ക്ക​യ​ത്ത് എ​കെ​സി​സി പ്ര​തി​ഷേ​ധയോ​ഗം സംഘടിപ്പിച്ചു
Monday, March 18, 2024 5:26 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് ക​ർ​ഷ​ക​ൻ പാ​ലാ​ട്ടി​യി​ൽ ഏ​ബ്ര​ഹാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു കൊ​ല്ലു​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​റ​പ്പ് വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കാ​ത്ത ന​ട​പ​ടി​യി​ൽ ഓ​ൾ കേ​ര​ളാ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ക​ക്ക​യം യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. മ​ര​ണം ന​ട​ന്നി​ട്ട് ഒ​ന്ന​ര​യാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​രു​ന്ന തെ​ര​ച്ചി​ൽ പ്ര​ഹ​സ​ന​ത്തെ യോ​ഗം അ​പ​ല​പി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ൺ​സ​ൺ ക​ക്ക​യം (പ്ര​സി​ഡ​ന്‍റ്), സ​ജി കു​ഴു​വേ​ലി, ഷി​ൻ​സി ത​റ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), രാ​ജി പ​ള്ള​ത്താ​ട്ടി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ൺ വേ​മ്പു​വി​ള (ജോ. ​സെ​ക്ര​ട്ട​റി), ജോ​യി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ (ട്ര​ഷ​റ​ർ), തോ​മ​സ് വെ​ളി​യം​കു​ളം, ജെ​സ്റ്റി​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ (രൂ​പ​താ പ്ര​തി​നി​ധി​ക​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.