ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ മു​മ്പി​ൽ ഇ​ന്ന് ബ​ഹു​ജ​ന ധ​ർ​ണ
Monday, March 18, 2024 5:27 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് ക​ർ​ഷ​ക​ൻ പാ​ലാ​ട്ടി​യി​ൽ ഏ​ബ്ര​ഹാം മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കൊ​ല​യാ​ളി കാ​ട്ടു​പോ​ത്തി​നെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു കൊ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ മു​മ്പി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും.

ധ​ർ​ണ താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ക്ക​യം പ​ള്ളി വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, വി​വി​ധ മ​ത- രാ​ഷ്ട്രീ​യ- കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും.