എ​സ്എ​ൻ​ഇ​സി​യു​ടെ വ​ള​ർ​ച്ച പ്ര​തീ​ക്ഷ​ ഉണ്ടാ​ക്കു​ന്ന​ത്: ജി​ഫ്രി ത​ങ്ങ​ൾ
Monday, March 18, 2024 5:27 AM IST
കോ​ഴി​ക്കോ​ട്: പ്ര​വ​ർ​ത്ത​ന ഗോ​ഥ​യി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ സ​മ​സ്ത നാ​ഷ​ണ​ൽ എ​ജ്യു​ക്കേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ വ​ള​ർ​ച്ച പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന​ന്നും ഭാ​വി​യി​ൽ മി​ക​ച്ച പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ക​ണ​മെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​സ്എ​ൻ​ഇ​സി​യു​ടെ സ്ഥാ​പ​ക​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്‌​ലാ​മി​ക പാ​ര​മ്പ​ര്യ മ​ത​പ​ഠ​ന സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​കാ​ഴ്ച​പ്പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും എ​സ്എ​ൻ​ഇ​സി​യു​ടെ രൂ​പീ​ക​ര​ണ ല​ക്ഷ്യ​മ​താ​ണെ​ന്നും അ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ൻ​ട്ര​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പി.​എം. അ​ബ്ദു​സ​ലാം ബാ​ഖ​വി വ​ട​ക്കേ​കാ​ട് പ​താ​ക ഉ​യ​ർ​ത്തി.