ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും
Tuesday, March 19, 2024 6:59 AM IST
വ​ട​ക​ര: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ന് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. ക​ണ്ണൂ​ർ എ​ട​ചൊ​വ്വ ഷ​ഗി​ൽ നി​വാ​സി​ൽ ഷ​ഗി​ൽ(39), ക​ണ്ണൂ​ർ ഉ​ളി​ക്ക​ൽ കേ​യ​പ​റ​ന്പ് ഇ​ല്ലി​ക്ക​ൽ ഇ. ​റോ​യ് (34), ക​ണ്ണൂ​ർ ക​ക്കാ​ട് കോ​ടാ​ലി അ​ത്താ​ഴ​കു​ന്ന് ഹാ​ജി​റ മ​ൻ​സി​ൽ എ. ​നാ​സ​ർ(50), കാ​സ​ർ​കോ​ട് ദേ​ല​ന്പാ​ടി വ​ൽ​താ​ജ് ഹൗ​സി​ൽ എം. ​ഇ​ബ്രാ​ഹിം(43) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജ് വി.​പി.​എം.​സു​രേ​ഷ്ബാ​ബു ശി​ക്ഷി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ഓ​ഗ​സ്റ്റ് 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ എ​ള​യാ​വൂ​ർ വൈ​ദ്യ​ർ പീ​ടി​ക​യി​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഷ​ഗി​ലി​ന്‍റെ വീ​ട്ടി​ൽ ക​ണ്ണൂ​ർ ടൗ​ണ്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ സൂ​ക്ഷി​ച്ച 60 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് ശി​ക്ഷ. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ.​വി.​കെ.​ജോ​ർ​ജ് ഹാ​ജ​രാ​യി.